KudayathoorLocal Live

തലയനാട് ലൂര്‍ദ് മാതാ പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍

കുടയത്തൂര്‍ : തലയനാട് ലൂര്‍ദ് മാതാ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥരായ പരി. ലൂര്‍ദ് മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ 10, 11 ദിവസങ്ങളില്‍ നടത്തും. ശനിയാഴ്ച രാവിലെ 7ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 7.15ന് വി.കുര്‍ബ്ബാന, നൊവേന, അമ്പ്, മുടി എന്നിവ വെഞ്ചിരിപ്പ്. 8.30ന് വീട്ടമ്പ് എഴുന്നള്ളിക്കല്‍, 3.15ന് അമ്പ് പ്രദക്ഷിണം ദൈവാലയത്തിലേക്ക്. 4-15ന് ലദീഞ്ഞ്, 4.30ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന-ഫാ.ബിന്നി പുതുപ്പള്ളില്‍ ഒ.സി.ബി ബെനഡിക് ആശ്രമം വെട്ടിമറ്റം. തിരുനാള്‍ സന്ദേശം- ഫാ.സുബിന്‍ അക്കൂറ്റ് (വികാരി പഴയരിക്കണ്ടം).6 ന് സ്നേഹവിരുന്ന്, 9ന് സമാപന പ്രാര്‍ഥന പള്ളിയില്‍.

ഞായര്‍ പ്രധാന തിരുനാള്‍ ദിവസം-രാവിലെ 6ന് വി.കുര്‍ബ്ബാന പള്ളിയില്‍, 7.30 ന് വി.കുര്‍ബ്ബാന ഗ്രോട്ടോയില്‍, 9.45 ന് ലദീഞ്ഞ്, ഇടവകയിലെ മേരി നാമധാരികളുടെ കാഴ്ചവയ്പ്പ്. 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന -ഫാ.തോമസ് അരീക്കല്‍ (മൗണ്ട് കാര്‍മ്മല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് തിരുവനന്തപുരം), തിരുനാള്‍ സന്ദേശം ഫാ.ഡോ.അലക്സ് വേലാച്ചേരി (ഇടവകാംഗം, അധ്യാപകന്‍ ധര്‍മ്മരം കോളജ് ബംഗളരു), 12ന് പ്രദക്ഷിണം ലൂര്‍ദ് മാതാ ഗ്രോട്ടോയിലേക്ക്, സ്നേഹവിരുന്ന്, 7 ന് ഹാസ്യ നിശ -കൊച്ചിന്‍ ഡ്രീം ടീം പാലാ. 12ന് രാവിലെ 6.30 ന് വലിയ നോമ്പാചരണം, വിഭൂതി, ആഘോഷമായ വി.കുര്‍ബ്ബാന, ചാരം പൂശല്‍.

Related Articles

Back to top button
error: Content is protected !!