kodikulamLocal Live

അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് മുതല്‍

കോടിക്കുളം: അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 29 തിങ്കള്‍ മുതല്‍ ഫെബ്രുവരി 6 വരെ നടക്കും. ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലത്ത് നാരായണന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ നിര്‍ദ്ധേശാനുസരണം ക്ഷേത്രാചാര്യന്‍ ചേര്‍ത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. തിങ്കളാഴ്ച വൈകിട്ട് 4.05നും 5.10 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റോടുകൂടി ഉത്സവത്തിന് തുടക്കംകുറിച്ച് ഫെബ്രുവരി 6 ചൊവ്വാഴ്ച ആറാട്ടോടുകൂടി സമാപിക്കും. ജനുവരി 29 തിങ്കളാഴ്ച രാവിലെ പതിവ് പൂജകള്‍ക്ക് പുറമേ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടര്‍ന്ന്
ദേവീമാഹാത്മ്യ പാരായണം, 8 ന് ആചാര്യവരണം, 9 ന് കൊടി, കൊടിക്കൂറ സമര്‍പ്പണം. 9.30 ന് കലവറ നിറയ്ക്കല്‍, 10 ന് ഉച്ചപൂജ, സോപാന സംഗീതം. വൈകിട്ട് 4.05 നും 5.10 നും മദ്ധ്യേയുള്ള  മുഹൂര്‍ത്തത്തില്‍ ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ്. 6ന് വിശേഷാല്‍ ദീപാരാധന, 6.30 ന് മുളയിടല്‍, 30 ചൊവ്വാഴ്ച രാവിലെ പതിവ് പൂജകള്‍ക്ക് പുറമേ 10 ന് കാഴ്ചശീവേലി, വൈകിട്ട് 6.30ന് ദീപാരാധന.ജനുവരി 31 മുതല്‍ ഫെബ്രുവരി 2 വരെ ക്ഷേത്ര ചടങ്ങുകള്‍ പതിവുപോലെ നടക്കും. ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ പതിവ് പൂജകള്‍ക്ക് പുറമേ 8 ന് അംശം അര്‍പ്പിക്കല്‍, 10 ന് കാഴ്ചശ്രീബലി 11 ന് ക്ഷേത്ര പൊങ്കാല, 12 ന് സര്‍പ്പപൂജ, ഫെബ്രുവരി 4 ന് പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 10.30 ന് കാഴ്ചചശ്രീബലി, ഫെബ്രുവരി 5ന് രാവിലെ 10ന് ശ്രീഭൂതബലി 11 ന് ഉത്സവബലി ദര്‍ശനം, രാത്രി 10 ന് പള്ളിവേട്ട. ഉത്സവത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി 6 ന് രാവിലെ. പതിവ് പൂജകള്‍ക്ക് പുറമേ 8 ന് ലളിതാസഹസ്രനാമാര്‍ച്ചന തുടര്‍ന്ന് ദേവീമാഹാത്മ്യ പാരായണം ഉച്ചക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6ന് ക്ഷേത്രാങ്കണത്തില്‍ ആറാട്ട് 8.30 ന് ആറാട്ട് സദ്യ ഇവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത്, സെക്രട്ടറി പി.ആര്‍.രവീന്ദ്രനാഥന്‍ പാറച്ചാലില്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!