ChuttuvattomThodupuzha

കാല്‍വഴുതി കിണറ്റിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി തൊടുപുഴ അഗ്നിരക്ഷാ സേന

തൊടുപുഴ : കിണര്‍ വൃത്തിയാക്കിയ ശേഷം മോട്ടോര്‍ ഇറക്കുന്നതിനിടെ കാല്‍വഴുതി കിണറ്റിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ പുറപ്പഴ പഞ്ചായത്തിലെ വടക്കുംമുറിയില്‍ പാറടിയില്‍ ബിന്റോ ബെന്നി (32 ) ആണ് വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം മോട്ടോര്‍ ഇറക്കുന്നതിനിടെ കാല്‍വഴുതി കിണറ്റിലേക്ക് വീണത്. 40 അടി താഴ്ചയിലേക്ക് വീണ ബിന്റോ ബെന്നിയെ തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ബിന്റോ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, ബിബിന്‍ എ തങ്കപ്പന്‍, ജെയിംസ് നോബിള്‍, പ്രവീണ്‍ പി.പി, ജയിസ് സാം ജോസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button
error: Content is protected !!