Thodupuzha

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം

തൊടുപുഴ : തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം ഡോ. എപിജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എസ്. സുലേഖ സലിം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.ജി.അനില്‍കുമാര്‍, ഷെര്‍ലി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പ്രസിഡന്റ് നിഷാദ്.കെ.കാസിം സ്വാഗതവും ഹെഡ്മിസ്ട്രസ് പി.സുഷമ കൃതജ്ഞതയും പറഞ്ഞു.

 

ചിത്രം

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവം ഡോ.എ പി ജെ അബ്ദുള്‍ കലാം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു

 

 

Related Articles

Back to top button
error: Content is protected !!