Thodupuzha

ജൈവ വൈവിധ്യ സംരക്ഷണ പദ്ധതി ആരംഭിച്ചു

തൊടുപുഴ: കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡുമായി ചേര്‍ന്ന് തൊടുപുഴ നഗരസഭ ജൈവ വൈവിധ്യ സംരക്ഷണ പരിപാടിക്ക് പട്ടയംകവലയില്‍ തുടക്കം കുറിച്ചു. നഗരസഭാ ബി.എം.സിയും മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടും ചേര്‍ന്നാണ് കനാല്‍ പുറമ്പോക്കുകളില്‍ ഫലവൃക്ഷ-ഔഷധ സസ്യങ്ങള്‍ നട്ടു പരിപാലിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. പട്ടയംകവലയില്‍ വച്ച് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിലമൊരുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.ജെ. മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.എം.സി കണ്‍വീനര്‍ എന്‍. രവീന്ദ്രന്‍ ആമുഖ പ്രസംഗം നടത്തി. കൗണ്‍സിലര്‍മാരായ സിജി റഷീദ്, മെര്‍ലി രാജു, എം.വി.ഐ.പി അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ, ഓവര്‍സിയര്‍മാരായ ശ്രീജി ഒ., സുധീഷ്‌കുമാര്‍, മുനിസിപ്പല്‍ കൃഷി ഓഫീസര്‍ സല്‍മ, കൃഷി അസിസ്റ്റന്റ് സന്ധ്യ, നഗരസഭ ഓവര്‍സിയര്‍ മാഹിന്‍ ഹബീബ്, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജോസഫ് ലൂക്കോസ്, കെ.പി. വേണു ഗോപാലപിള്ള, സാജു ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും നഗരസഭയിലെ പൊതുസ്ഥലങ്ങളില്‍ വച്ചുപിടിപ്പിക്കുക എന്ന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പദ്ധതിയാണ് നഗരസഭ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

Related Articles

Back to top button
error: Content is protected !!