Thodupuzha

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തൊടുപുഴ: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് ‘അറിവ് 2022’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ശശി കുമാര്‍ പി.എസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സുനീഷ് ബാബു അധ്യക്ഷത വഹിച്ചു. കെല്‍സ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ നിസാര്‍ അഹമ്മദ് കെ.ടി. വിഷയാവതരണം നടത്തി. ഇടുക്കി പോക്‌സോ ജഡ്ജ് ടി.ജി വര്‍ഗീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജ്ജുദ്ദീന്‍ പി.എ, ഇടുക്കി ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി  നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!