Thodupuzha

യു.എന്‍ മാതൃകയുമായി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ലക്നൗവിലേക്ക്

തൊടുപുഴ : ഐക്യരാഷ്ട്രസഭ നടപടിക്രമങ്ങളുടെ മാതൃകയില്‍ ലക്നൗവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരിപാടിയില്‍ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രതിനിധികളും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന എല്‍.എം.യു.എന്‍ (ലാമാര്‍ടിനിയര്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്) എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ പതിനെട്ട് മുതല്‍ ഇരുപത് വരെ ഉത്തര്‍പ്രദേശിലെ ലക്‌നൗ ലാമാര്‍ടിനിയര്‍ കോളേജില്‍ വെച്ചാണ് നടക്കുന്നത്. പരിപാടിയില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്ന ഏക സ്‌കൂളാണ് ദി വില്ലേജ് ഇന്റര്‍നാഷണല്‍. പതിനേഴ് വിദ്യാര്‍ത്ഥികളും മൂന്ന് അദ്ധ്യാപകരുമടക്കം ഇരുപത്പേരാണ് പ്രിന്‍സിപ്പല്‍ സഖറിയാസ് ജേക്കബിന്റെ നേതൃത്വത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ന് ലക്‌നൗവിലേക്ക് പുറപ്പെടുക..

ഐക്യരാഷ്ട്രസഭയുടെ അതേ മാതൃകയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത്, കുട്ടികള്‍ തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന ഒരു ലഘു സമ്മേളനം വില്ലേജ് സ്‌കൂളില്‍ മുന്‍പ് നടത്തിയിരുന്നു. ഈ പരിപാടിയുടെ വിജയമാണ് ലക്‌നൗവിലെ യു.എന്‍ മോഡല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രചോദനമായത് എന്ന് കുട്ടികള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനും തങ്ങളുടെ ആശയങ്ങള്‍ സമ്മേളന വേദിയില്‍ അവതരിപ്പിക്കുന്നതിനും ഈ സമ്മേളനം കൊണ്ട് കുട്ടികള്‍ക്ക് സാധ്യമാകും. ലോകത്തുനടക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയാനും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠനം നടത്താനും മോഡല്‍ യുണൈറ്റഡ് നേഷന്‍സിലൂടെ സാധിക്കും.

Related Articles

Back to top button
error: Content is protected !!