Local LiveMoolammattam

പതിപ്പള്ളിയില്‍ തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് ആദരം നല്‍കി

മൂലമറ്റം : ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പതിപ്പള്ളി വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് ആദരം നല്‍കി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31ന് 200 തൊഴില്‍ ദിനം പൂര്‍ത്തീകരിക്കുന്നവരെയാണ് ആദരിച്ചത്. തൊടുപുഴ ദീനദയാ സേവാട്രസ്റ്റ് നല്‍കുന്ന ഭക്ഷ്യ കിറ്റുകളും, ബ്രാഹ്‌മിണ്‍സ് ഫുഡ് പ്രോഡക്ട്സിന്റെ പായസ കിറ്റുകളും കുടയത്തൂര്‍ മസാല നല്‍കിയ മസാല കിറ്റുകളും, വടക്കേടത്ത് കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്ന പൊന്നാടകളും, കുളമാവിലെ പച്ചക്കറി കര്‍ഷകര്‍ നല്‍കിയ പയറുകളും അടങ്ങിയ കിറ്റുകള്‍ നല്‍കിയായിരുന്നു വ്യത്യസ്തമായ ആദരിക്കല്‍ ചടങ്ങ് നടത്തിയത്.

നാല്‍പതോളം തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ബ്ലോക്ക് മെമ്പര്‍ സ്നേഹന്‍ രവി അധ്യക്ഷത വഹിച്ചു. ഇടുക്കി ബി.ഡി.ഒ മുഹമ്മദ് സബീര്‍ മുഖ്യ പ്രഭാഷണം നടത്തി. ദീനദയാ സേവാട്രസ്റ്റ് ജനറല്‍ സെക്രട്ടറി ജഗദീശ്ചന്ദ്ര സേവന മേഘലയിലെ പദ്ധതികള്‍ വിശദീകരിച്ചു.തൊഴിലുറപ്പ് എന്‍ജിനീയര്‍ ഉമാദേവി , ഗ്രാമസേവിക അനുശ്രീ, പി. എ. വേലുക്കുട്ടന്‍,എസ്.പത്മഭൂഷണ്‍, പതിപ്പള്ളി ട്രൈബല്‍ സ്‌കൂള്‍പ്രഥമാധ്യാപിക എന്‍.ടി.വല്‍സമ്മ, ഗ്രാമസേവകന്‍ ജസില്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍മാരായ ജയകൃഷ്ണന്‍,രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!