Local LiveMoolammattam

മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണ് , ഗതാഗതം തടസപ്പെട്ടു

മൂലമറ്റം : മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു . ഇലപ്പള്ളി ഗവ. എല്‍പി സ്‌കൂളിന് സമീപം അമ്പലത്തിനോട് ചേര്‍ന്ന് നിന്നിരുന്ന കേടായ മരമാണ് ചൊവ്വാഴ്ച 12 ഓടെ റോഡിലേക്ക് മറിഞ്ഞ് വീണത്. മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് മൂലമറ്റം പുളളിക്കാനം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് പ്രദേശവാസികളെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തകര്‍ന്ന വൈദ്യുതി ലൈന്‍ കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റിയിട്ട് നേരേയാക്കി.

 

 

 

Related Articles

Back to top button
error: Content is protected !!