Thodupuzha

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ദ്വിദിന പ്രക്ഷോഭം

കരിമണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്ന ഇ.ഡിക്കെതിരെ തിങ്കളാഴ്ച കോണ്‍ഗ്രസ് കരിമണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ചൊവ്വാഴ്ച മണ്ഡലം തലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തി കോണ്‍ഗ്രസ് ദ്വിദിന പ്രക്ഷോഭം സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് കരിമണ്ണൂരില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഏ.എം ദേവസ്യ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന മണ്ഡലം തല ധര്‍ണ എം.എം ദേവസ്യ (വണ്ണപ്പുറം, തോമസ്‌കുട്ടി കക്കുഴി (ആലക്കോട്), ജോണ്‍ നെടിയപാല (ഉടുമ്പന്നൂര്‍ ), അഡ്വ. ആല്‍ബര്‍ട്ട് ജോസ് (വെള്ളിയാമറ്റം), സി.പി കൃഷ്ണന്‍ (കരിമണ്ണൂര്‍ ), ഇന്ദു സുധാകരന്‍ (കോടിക്കുളം), കെ.പി വര്‍ഗീസ് ( മുള്ളരിങ്ങാട്) എന്നിവര്‍ ഉദ്ഘാടനം ചെയ്യും

Related Articles

Back to top button
error: Content is protected !!