ChuttuvattomThodupuzha

പുഷ്പ ഗ്രാമമാകാനൊരുങ്ങി ഉടുമ്പന്നൂര്‍ : നാടെങ്ങും നടീല്‍ ഉത്സവങ്ങള്‍

ഉടുമ്പന്നൂര്‍ : പഞ്ചായത്ത് നടപ്പാക്കുന്ന പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി നടീല്‍ ഉത്സവങ്ങള്‍ നടന്നു. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുഷ്പ ഗ്രാമം നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയില്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒരു വാര്‍ഡില്‍ ഒരു പച്ചക്കറി എന്ന ആശയം മുന്‍നിര്‍ത്തി പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 17 ഏക്കറോളം അധികമായി വിവിധ പച്ചക്കറികള്‍ കൃഷി ചെയ്ത് വിജയകരമായി വിളവെടുപ്പ് നടത്തിയ ജൈവ പച്ചക്കറി ഗ്രാമം പദ്ധതി ശ്രദ്ധേയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉടുമ്പന്നൂരിന്റെ ഓണം നാടിന്റെ പച്ചക്കറിയും പൂവും കൊണ്ട് എന്ന ആശയം മുന്‍നിര്‍ത്തി നിലവിലുള്ള കൃഷിക്കൂട്ടങ്ങളുടേയും അധികമായി രജിസ്റ്റര്‍ ചെയ്ത വനിതാ ഗ്രൂപ്പുകളുടേയും നേതൃത്വത്തിന്‍ പുഷ്പകൃഷിക്ക് തുടക്കമായത്.

വിവിധ വാര്‍ഡുകളിലായി 19 ഇടങ്ങളില്‍ രണ്ടര ഏക്കറോളം സ്ഥലത്താണ് പ്രാഥമിക ഘട്ടത്തില്‍ വിവിധ ഇനം ബന്തികള്‍, വാടാ മുല്ല തുടങ്ങിയ പൂക്കളുടെ കൃഷി ആരംഭിച്ചത്. നടീല്‍ ഉത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മലയിഞ്ചിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ ജോയി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീബ ഭാസ്‌ക്കരന്‍, വാര്‍ഡ് മെമ്പര്‍മാരായ രമ്യ അജീഷ്, ജമാല്‍ പി.എസ്, ജോണ്‍സണ്‍ കുര്യന്‍, രഞ്ജിത്ത് പി.എസ്, അല്‍ഫോന്‍സ മാത്യു, കെ.ആര്‍ ഗോപി, ജിന്‍സി സാജന്‍, ബിന്ദു രവീന്ദ്രന്‍, റ്റി.വി രാജീവ്, ശ്രീമോള്‍ ഷിജു എന്നിവര്‍ നടീല്‍ ഉത്സവങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളില്‍ കൃഷി അസിസ്റ്റന്റ്മാരായ ബുഷറ കെ.ഐ, റംല, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!