ChuttuvattomThodupuzha

ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി വാക്സിനേഷന്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും 18ന്

തൊടുപുഴ: കേരള ഹോട്ടല്‍ ആന്‍ഡ് ഫൂഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഹോളി ഫാമിലി ഹോസ്പിറ്റലും ഓര്‍ബിസ് ലൈഫ് മൊബൈല്‍ ക്ലിനിക്കും സംയുക്തമായി ഹോട്ടല്‍ തൊഴിലാളികള്‍ക്കും ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികള്‍ക്കുമായി വാക്സിനേഷന്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു. തൊടുപുഴ ശ്രീവിനായക വെജിറ്റബിള്‍ റെസ്റ്റൊറന്റില്‍ 18ന് നടത്തുന്ന
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രക്തപരിശോധന, ടൈഫോയ്ഡ് വാക്സിനേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഹെല്‍ത്ത് കാര്‍ഡ്, മരുന്നുകള്‍ എന്നിവ ലഭ്യമാക്കും. ഫോണ്‍: 8590490822

 

 

 

Related Articles

Back to top button
error: Content is protected !!