CrimeThodupuzha

വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപൊളിച്ച് മോഷണം

തൊടുപുഴ : വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് കുത്തിപൊളിച്ച് ആയിരം രൂപയോളം കവര്‍ന്നു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യമനുസരിച്ച് രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. പാന്റ്‌സും ടീഷര്‍ട്ടും ധരിച്ച യുവാവായ ഒരാള്‍ തൊപ്പി ധരിച്ച് മുഖം ടൗവല്‍ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഇയാളുടെ കൈയില്‍ കമ്പിപ്പാരയുമുണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച ഇയാളുടെ കൂട്ടാളിയും തലയിലൂടെ ടൗവലിട്ട് മൂടിയിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിന് ചുറ്റും വീക്ഷിച്ച ശേഷമാണ് മോഷ്ടാക്കള്‍ ഭണ്ഡാരക്കുറ്റിയുടെ പൂട്ട് തകര്‍ത്ത് പണമെടുത്തത്. ക്ഷേത്രത്തോട് ചേര്‍ന്ന സ്റ്റോര്‍ റൂം തുറക്കാനും മോഷ്ടാക്കള്‍ ശ്രമിച്ചിട്ടുണ്ട്. നിത്യപൂജയ്ക്കായി രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരെക്കുറിച്ച് ഊര്‍ജിതമായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!