AccidentMoolammattamThodupuzha

റബർ പാൽ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം: രണ്ടുപേർക്ക് പരിക്ക്

മൂലമറ്റം: റബ്ബർ പാൽ കയറ്റി വന്ന വാഹനം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. മേട്ടു പാളയം സ്വദേശി കാജ അബ്ദുൾ കരീം, പാലക്കാട് സ്വദേശി ദീപക് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. വ്യാഴാഴ്ച 3.30 ഓടെ പുള്ളിക്കാനത്ത് നിന്ന് റബ്ബർ പാൽ ശേഖരിച്ച് പാലായ്ക്ക് പോയ വണ്ടി പുത്തേട് വലിയ പാറക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവരെ കാഞ്ഞാർ പോലീസിൻ്റെ വാഹനത്തിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു കേസന്വേഷണത്തിന് പോയ എസ്.ഐ. ജിബിൻ തോമസും സംഘവുമാണ്പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Back to top button
error: Content is protected !!