ChuttuvattomThodupuzha

വീരശൈവമഹാസഭ: ജില്ലാ കുടുംബസംഗമവും പ്രതിഭാപുരസ്‌കാരവിതരണവും 7ന്

തൊടുപുഴ :ഓള്‍ ഇന്ത്യാ വീരശൈവമഹാസഭ ഇടുക്കി ജില്ലാ കുടുംബസംഗമവും പ്രതിഭാപുരസ്‌കാരവിതരണവും 7ന്. ജില്ലാ പ്രസിഡന്റ് ഗിരീഷ് എന്‍. പാലന്തറയുടെ അധ്യക്ഷതയില്‍ രാവിെല 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ കലാ കായിക മത്സരങ്ങളില്‍ ഉന്നതസ്ഥാനം കൈവരിച്ച കുട്ടികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. പുരസ്‌കാര വിതരണം നടത്തും. പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ എം.എം. മണി എം.എല്‍.എ പുരസ്‌കാരം നല്‍കി ആദരിക്കും. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് നാഷണല്‍ റ്റീ ബോര്‍ഡ് അംഗം റ്റി.കെ. തുളസീധരന്‍പിള്ള പുരസ്‌കാരം നല്‍കും.
യോഗത്തില്‍ മഹാസഭയുടെ ദേശീയ സെക്രട്ടറി എച്ച്.എം. രേണുകാ പ്രസന്ന, സംസ്ഥാന പ്രസിഡന്റ് റ്റി.പി. കുഞ്ഞുമോന്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് രതീഷ് ഹരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍. വിനോദ്, മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം ഇ.എ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!