ChuttuvattomThodupuzha

വിഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പൊതുയോഗം സംഘടിപ്പിച്ചു

തൊടുപുഴ : വിഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പൊതുയോഗം തൊടുപുഴ ജെസീസ് ഹാളില്‍ സംഘടിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.ജി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎസ്എസ് ജില്ലാ കണ്‍വീനര്‍ ടി.ജി മോഹനന്‍ വിഷയാവതരണം നടത്തി. വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആര്‍ മധു നയിക്കുന്ന വിശ്വകര്‍മ്മ ജന മുന്നേറ്റ യാത്രയ്ക്ക് തൊടുപുഴയില്‍ ഉജ്ജ്വല സ്വീകരണം നല്‍കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് 27ന് 4ന് തൊടുപുഴയില്‍ എത്തിച്ചേരുന്ന ജാഥയെ ജില്ലാ അതിര്‍ത്തിയായ മടക്കത്താനം കാപ്പ് വിശ്വകര്‍മ്മ മണ്ഡപത്തിന് സമീപം സ്വീകരിക്കും. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ തൊടുപുഴയിലേത്തിച്ച ശേഷം മുനിസിപ്പല്‍ മൈതാനിയിലേക്ക് നയിക്കുകയും തുടര്‍ന്ന് പൊതുസമ്മേളനം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍ മുകുന്ദദാസ്, ബോര്‍ഡ് മെമ്പര്‍ വി.കെ ബിജുമോന്‍ , യൂണിയന്‍ സെക്രട്ടറി കെ.എസ് അജി, പി.കെ രാജന്‍ , ഷീജ ശിവാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനമുന്നേറ്റ യാത്ര സ്വാഗത സംഘം ഭാരവാഹികളായി ടി.ജി മോഹനന്‍ -രക്ഷധികാരി ചെയര്‍മാന്‍ – എഎന്‍ മുകുന്ദദാസ്, വൈസ് ചെയര്‍മാന്‍മാരായി പി.വി ഷാജി , പി.കെ രാജന്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി കെ.എസ് അജിയെയും ജോയിന്റ് കണ്‍വീനറുമാരായി ഷീജ, എന്‍. കെ ശിവദാസ് എന്നിവരെയും ഫിനാന്‍സ് കണ്‍വീനറായി ടി.കെ വിജയന്‍, പ്രോഗ്രാം കമ്മിറ്റി -വി.കെ ബിജുമോന്‍, പബ്ലിസിറ്റി- പി.എന്‍ മനോജ്,ഷാജി പി.എസ്, വോളണ്ടിയര്‍ കണ്‍വീനര്‍ -പി.കെ ഷാജി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി സന്തോഷ് ,വിവിധ കമ്മിറ്റികളിലേക്ക് വി.ജി സജയന്‍ ,വി.എസ് വിജയന്‍ , മണിക്കുട്ടന്‍, ശിവാനന്ദന്‍, രാജന്‍ , സിജോ, ഷിബി , ജെമിനി, എന്‍.എം ഷാജി ,സുബാഷ് തൊടുപുഴ, ഡി രഞ്ജന്‍ , രാകേഷ് അറക്കുളം ,സി.കെ ശ്രീധരന്‍ , സബിത അഭിലാഷ് , അജിത ഷാജി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!