Thodupuzha

പറത്താനം കുടിവെള്ള പദ്ധതി ഉദ്ഘാടനം

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് കരിങ്കുന്നം പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ പറത്താനം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി സുനിത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ പദ്ധതി വിശദീകരണം നടത്തി 7.20 ലക്ഷം രൂപ മുടക്കി ഭൂജലവകുപ്പ് മുഖേനയാണ് പദ്ധതി പൂര്‍ത്തികരിച്ചത്.വേനല്‍ കാലത്ത് മൂവായിരം ലിറ്റര്‍ വെള്ളത്തിന് 600 രൂപ വരെ മുടക്കി കുടിവെള്ളം ഉപയോഗിച്ചുകൊണ്ടിരുന്ന കുടുബങ്ങള്‍ക്ക് ഈ പദ്ധതി വളരെ ആശ്വാസമായി എന്ന് ഗുണഭോക്ത്യ സമതി കണ്‍വീനര്‍ ബേബി മുളയാനിക്കുന്നേല്‍ അറിയിച്ചു.ചെയര്‍മാന്‍ മനോജ് പാറപ്ലാക്കല്‍, തോമസ് കുഴിപറമ്പില്‍, ജോസ് കാവാലം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!