ChuttuvattomThodupuzha

യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ : ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ : യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇ.പി.സി കേരളത്തിന്റെയും വാഴച്ചാല്‍ വനം ഡിവിഷന്റെയും സഹകരണത്തോടെ ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 60 ഓളം പേര്‍ യാത്രയില്‍ പങ്കാളികളായി.

ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതി അംഗം ആര്‍. മോഹന്‍ എന്നിവരോടൊപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ട്രൈബല്‍ വാച്ചര്‍മാരും യാത്രയില്‍ പങ്കാളികളായി. വിവിധ വെള്ളച്ചാട്ടങ്ങളോടൊപ്പം വൈവിദ്ധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളെ കാണാനും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാനും ഭൂമിയില്‍ മനുഷ്യരുടെ നിലനില്‍പ്പിന് വനം നിലനിര്‍ത്തേണ്ട ആവശ്യകത സ്വയം ബോദ്ധ്യപ്പെടാനും ക്യാമ്പ് ഉപകരിച്ചു.

 

Related Articles

Back to top button
error: Content is protected !!