AccidentMoolammattam
ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/Private-bus-strike-in-the-state-today.jpg?resize=780%2C450&ssl=1?v=1698718005)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്ക്.അടൂര്‍മല സ്വദേശിനി പുല്ലംപ്ലാക്കല് അന്നമ്മ ജോസഫിനാണ് (50) ബസില്‍ നിന്നും വീണ് തലയ്ക്ക് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30 ഓടെ ഇടാട് ഭാഗത്തു നിന്നും മൂലമറ്റം സ്റ്റാന്റിലേക്ക് വന്ന സ്വകാര്യ ബസിന്റെ ഡോര്‍ കണ്ടക്ടര്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെട്ടപ്പോള്‍ അന്നമ്മ ബസില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.തലയ്ക്ക് പുറകില്‍ പരിക്കേറ്റ അന്നമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)