Local LiveMoolammattam
കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ : താല്‍പ്പര്യമുള്ള യുവജനങ്ങള്‍ക്ക് സിവില്‍ ഡിഫെന്‍സില്‍ അംഗമാകാം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/1639295406996_orig.jpg?resize=768%2C470&ssl=1?v=1709453382)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിന് കീഴില്‍ താല്‍പ്പര്യമുള്ള യുവജനങ്ങള്‍ക്ക് സിവില്‍ ഡിഫെന്‍സില്‍ അംഗമാകാം. പ്രദേശത്തുണ്ടാകുന്ന അപകടങ്ങളിലും അത്യാഹിത സന്ദര്‍ഭങ്ങളിലും സേവന സന്നദ്ധരായ ആളുകളെ ഫയര്‍ സര്‍വീസിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുവാന്‍ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിതകാല അളവിലെ പരിശീലത്തിനുശേഷം സിവില്‍ ഡിഫന്‍സ് അംഗമായി നിയമിക്കും. നിയമനം നേടുന്നവര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് യൂണിഫോം, ഐഡികാര്‍ഡ്, പേഴ്സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങള്‍ എന്നിവ നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ തിങ്കളാഴ്ച 11ന് മൂലമറ്റം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 253101.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)