AccidentKullamavThodupuzha

കുളമാവ് അണക്കെട്ടില്‍ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാനില്ല

ഇടുക്കി: കുളമാവ് അണക്കെട്ടില്‍ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപെടുത്തി ഒരാളെ കാണാനില്ല. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കുളമാവ് സ്വദേശികളായ അതീഷ്, ബാബു കുട്ടന്‍, ദിവാകരന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അതീഷ്, ബാബു കുട്ടന്‍ എന്നിവരെ കരയ്ക്ക് നിന്നിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശികളായ തച്ചിലേടത്ത് നോബിള്‍ , ചാണ്ടി എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ കോഴിപ്പിള്ളി സ്വദേശി വല്യവീട്ടില്‍ ദിവാകരനെ അപകടത്തെ തുടര്‍ന്ന് കാണാതാവുകയായിരുന്നു.ഡാമിനകത്തേക് ബോട്ട് നീങ്ങി കഴിഞ്ഞപ്പോള്‍ ബോട്ട് മുങ്ങുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും കുളമാവ് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കുളമാവ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ദിവാകരനായുള്ള തിരച്ചില്‍ നടത്തി. ഇന്ന് 5.30ന് തെരച്ചില്‍ നിര്‍ത്തി. കുളമാവ് എസ്.ഐ. നസീറും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. തെരച്ചില്‍ നാളെ തുടരും

 

 

Related Articles

Back to top button
error: Content is protected !!