ChuttuvattomThodupuzha

ഇടതുപക്ഷ വിജയം കാലഘട്ടത്തിന് അനിവാര്യം : ഐഎന്‍എല്‍

തൊടുപുഴ : ബിജെപി ഭരണത്തില്‍ വര്‍ത്തമാന കാല ഇന്ത്യ അതിഭീകരമായ വിഭജനത്തിനും വര്‍ഗീയതയ്ക്കും വിധേയമായിരിക്കുന്നു. ഒരു വശത്ത് ജനവിരുദ്ധമായ കാടന്‍ കരിനിയമങ്ങളും ബില്ലുകളും പാസാക്കിയെടുത്ത് രാജ്യത്തിന്റെ ബഹുസ്വരതയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുമ്പോള്‍ മറുവശത്ത് ഇലക്ട്രല്‍ ബോണ്ട് ഉള്‍പ്പെടെയുള്ള കൊടിയ അഴിമതിയില്‍ സര്‍ക്കാര്‍ മുങ്ങിത്താഴുന്നു. ഇതിനെ പ്രതിരോധിക്കേണ്ട കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് എല്ലാ വിഷയത്തിലും മൗനം പാലിക്കുകയും ഇന്ത്യയിലാകമാനം നേതാക്കളടക്കം ബിജെപി യിലേക്ക് ചേക്കേറാനുള്ള തിരക്കിലുമാണ്. ഈ ഘട്ടത്തില്‍ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി നിലപാടുകളില്‍ വ്യക്തതയും കാര്‍ക്കശ്യവുമുള്ള ഫാസിസ്റ്റ് അജണ്ടകളോട് സന്ധിയാകാത്ത ഇടതുപക്ഷ മതേതര കക്ഷികളുടെ വിജയം അനിവാര്യമാണ്.

ഇടതുപക്ഷത്തിന് നല്‍കുന്ന ഓരോവോട്ടും ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള ശക്തമായ ആയുധമാണെന്ന് തിരിച്ചറിഞ്ഞ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ: ജോയ്‌സ് ജോര്‍ജ്ജിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് ഐ.എന്‍.എല്‍. ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തൊടുപുഴ ചിന്നമന്‍ കൗണ്ടിയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാദ് അധ്യക്ഷനായി, യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. ജബ്ബാര്‍ നേതാക്കളായ എ.എച്ച്. മുഹമ്മദ് ലബ്ബ, ക്രിസ്റ്റി തോമസ്, അലിയാര്‍ മറ്റപ്പള്ളി, സാറാമ്മ ജോസഫ്, അബ്ബാസ് കൈനിക്കല്‍, ജോണ്‍സണ്‍ ഉടുമ്പഞ്ചോല, എ.ഫൈസല്‍, സലോമി ടീച്ചര്‍, ജൗഹര്‍ അടിമാലി, വില്‍സണ്‍ ഇടുക്കി, കെ.എം.എ. കരീം, റഷീദ് തൊടുപുഴ, സവാദ് വണ്ടിപ്പെരിയാര്‍. ശിവന്‍കുട്ടി പീരുമേട് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!