ArakkulamChuttuvattom

പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല: നാട്ടുകാര്‍ പ്രതിഷേധത്തില്‍

മൂലമറ്റം: പ്രളയത്തില്‍ തകര്‍ന്ന ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പാലം നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ പ്രളയത്തിലാണ് മൂലമറ്റം തേക്കിന്‍ കൂപ്പിന് സമീപമുണ്ടായിരുന്ന നാച്ചാറിന്റെ പാലം തകര്‍ന്നത്. പാലം മാത്രമല്ല നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദ്യുതി ബോര്‍ഡ് പണികഴിപ്പിച്ചതാണ് ഈ പാലം. ഇടാട്, ഇലപ്പള്ളി., കണ്ണിക്കല്‍ , പുത്തേട്, മണപ്പാടി, മൂന്നുങ്കവയല്‍, പതിപ്പള്ളി, കെ.എസ്.ഇ.ബി.കോളനി തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ എളുപ്പവഴിയായി സഞ്ചരിച്ചുകൊണ്ടിരുന്നതും ചെറിയ വാഹനങ്ങള്‍ ഓടികൊണ്ടിരുന്നതുമായ പാലമാണ് തകര്‍ന്നത്. ഇലപ്പള്ളിക്ക് ബസ് സര്‍വീസ് ഇല്ലാതിരുന്ന കാലത്ത് സ്‌കൂള്‍ കുട്ടികളും നാട്ടുകാരും കാല്‍നടയായി സഞ്ചരിച്ചിരുന്ന പാലം തകര്‍ന്നിട്ട് ഇതുവരെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ആദിവാസി മേഖലയിലേക്കുള്ള റോഡായതു കൊണ്ട് ആ നിലക്കും ഇവിടെ ഫണ്ട് അനുവദിക്കാം. അറക്കുളം പഞ്ചായത്തിലെ ആറോളം വാര്‍ഡുകളിലേക്കു് പോകുന്ന റോഡാണിത്. അധികൃതരും ജനപ്രതിനിധികളും മൗനം വെടിഞ്ഞ് ഇവിടെ പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!