ChuttuvattomThodupuzha

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം : ആനക്കൂട് കവലയിലെ എതിരേല്‍പ്പ് മഹോത്സവം നാളെ

തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടന്നുവരുന്ന ആനക്കൂട് കവലയിലെ എതിരേല്‍പ്പ് മഹോത്സവം 10 ന് വിപുലമായ പരിപാടികളോടുകൂടി ആചാരപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധാകരന്‍ നായര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 6ന് നിരഞ്ജന മനോജ്, ലക്ഷ്മി അജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന കേരള നടനം നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 6.15 ന് പ്രസാദ ഊട്ട്. 10000 ത്തിലധികം പേര്‍ക്ക് പ്രസാദഊട്ടില്‍ പങ്കാളികളാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആനക്കൂട് ജംഗ്ഷനില്‍ വിപുലീകരിച്ചിട്ടുണ്ട്.

കോഴിക്കോട് പ്രശാന്ത് വര്‍മ്മ നയിക്കുന്ന മാനസജപലഹരി വൈകുന്നേരം 6.20 ന് ആരംഭിക്കും. വാദ്യകലാകേസരി ചന്ദ്രന്‍ മാരാരും, വാദ്യകലാ നിധി ചിറയ്ക്കല്‍ നിതീഷ് മാരാരും നേതൃത്വം നല്‍കുന്ന ഡബിള്‍ തായമ്പക രാത്രി 8.30 ന് ആരംഭിക്കും. രാത്രി 10 ന് എതിരേല്‍പ്പ് വിളക്ക് ദീപക്കാഴ്ചയും തുടര്‍ന്ന് പറവെപ്പ്. ഡോക്ടര്‍ എന്‍.ആര്‍. കണ്ണനും, എന്‍.ആര്‍. ആനന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാദസ്വരം. തിടനാട് വി.ജി. വേണു ഗോപാല്‍, തിടനാട് അനു വേണുഗോപാല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്പെഷ്യല്‍ തവില്‍ തുടര്‍ന്ന് രാത്രി 11 ന് പാണ്ടിമേളം എന്നീ പരിപാടികളാണ് അരങ്ങേറുക. എതിരേല്‍പ്പ് മഹോത്സവത്തില്‍ പങ്കാളികളാകുവാന്‍ എത്തിച്ചേരുന്ന ഭക്ത ജനങ്ങള്‍ക്ക് വാഹന പാര്‍ക്കിംഗിനായി അമ്പാടി ഹോട്ടലിന് എതിര്‍വശം പഴയ പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ക്രമീകരിച്ചിട്ടുണ്ടെന്നും സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!