ChuttuvattomThodupuzha

നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ 9 മുതല്‍

നെയ്യശ്ശേരി : സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനും ധീര രക്തസാക്ഷിയുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ 9, 10, 11 തീയതികളില്‍ നടത്തും. 9 ന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുര്‍ബാന. വൈകിട്ട് 4ന് കൊടിയേറ്റ്. തിരുസ്വരൂപ പ്രതിഷ്ഠ. 4.20ന് നൊവേന. 4.30ന് ആഘോഷമായ പരിശുദ്ധ റാസ കുര്‍ബാന കോതമംഗലം രൂപതാ ചാന്‍സലര്‍ ഫാ. ഡോ. ജോസ് കുളത്തൂര്‍ നയിക്കും. 6.30ന് സെമിത്തേരി സന്ദര്‍ശനം.

10 ന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വീട്ടമ്പ് എഴുന്നള്ളിക്കല്‍. വൈകിട്ട് 4ന് ആരാധന, നൊവേന. 4.45ന് ഫാ. സെബാസ്റ്റ്യന്‍സ് നെടുംപുറത്ത് നയിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയും സന്ദേശവും. 6.15ന് അല്‍ഫോണ്‍സാ കപ്പേളയിലേക്ക് പ്രദക്ഷിണം. 7.30ന് നേര്‍ച്ച.

11 ന് രാവിലെ 5.15ന് ആരാധന, നൊവേന. 5.45 മുതല്‍ 7.30 വരെ പരിശുദ്ധ കുര്‍ബാന, നൊവേന. 10ന് പരിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സ്‌നേഹ വിരുന്ന്. 4ന് ആരാധന. 4.30ന് നൊവേന. 4.45ന് ഫാ. സിന്റോ ആലുങ്കല്‍ സി.എം.ഐ നയിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന. 6.15ന് ടൗണ്‍ പ്രദക്ഷിണം, നേര്‍ച്ച, ബാന്റ് – ചെണ്ട മേളം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. പോള്‍ മൈലയ്ക്കച്ചാലില്‍, കൈക്കാരന്മാരായ ജോണി തകരപ്പിള്ളില്‍, ജോളി മഞ്ചപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!