ChuttuvattomThodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തൊടുപുഴ: ലോകസിനിമയില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സിനിമകളുടെ പ്രദര്‍ശനങ്ങളൊരുക്കിക്കൊണ്ട് 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്‌ഐ യുടെയും സഹകരണത്തോടെ 11 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്.തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടന്ന ഉദ്ഘാടനസമ്മേളനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍, അഭിനേതാക്കളായ സോമു മാത്യു, ഹര്‍ഷിത , സാങ്കേതിക പ്രവര്‍ത്തകരായ ജെയ് , നെവിന്‍ മൈക്കേല്‍ , എഫ്എഫ്എസ്‌ഐ റീജിയണല്‍ കൗണ്‍സില്‍ അംഗം യു.എ രാജേന്ദ്രന്‍ , ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം മഞ്ജുഹാസന്‍ , ജോയിന്റ് സെക്രട്ടറി സനല്‍ ചക്രപാണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഉദ്ഘാടന ചലച്ചിത്രമായി നൊമ്പരക്കൂട് എന്ന എന്ന മലയാള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ന് ക്രൊയേഷ്യന്‍ ചലച്ചിത്രമായ സിഗുമോ മജസ്റ്റോ പ്രദര്‍ശനം ചെയ്തു. 2 ന് ജാപ്പനീസ് സിനിമ ഡ്രൈവ് മൈ കാര്‍, വൈകിട്ട് 6 ന് മലയാളം സിനിമ ‘വൈറല്‍ സെബി’ , രാത്രി 8 ന് ദക്ഷിണ കൊറിയന്‍ ചലച്ചിത്രം ട്വന്‍ത് സെന്റുറി ഗേള്‍ എന്നിവയുടെ പ്രദര്‍ശനങ്ങള്‍ നടക്കും.

 

 

Related Articles

Back to top button
error: Content is protected !!