Thodupuzha

വനിതാവേദി ചര്‍ച്ച നടത്തി

 

തൊടുപുഴ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണക്കാട് യൂണിറ്റ് വനിതാവേദിയയുടെ നേതൃത്വത്തില്‍ ‘സ്ത്രീധന സമ്പ്രദായത്തിന്റെ ബലിയാടുകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. വനിതാവേദി കണ്‍വീനര്‍ പി.ഡി. ശാരദാമ്മ അദ്ധ്യക്ഷയായി. വി.എസ്. ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എല്‍. ശ്രീദേവി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, കെ.ബി. പ്രസന്നകുമാരി, കെ.ജി.ശശി, എന്‍. ബാലചന്ദ്രന്‍, സി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!