Thodupuzha

പാചകവാതക വിലവര്‍ധനവ്: യൂത്ത് ലീഗ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

തൊടുപുഴ: പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരം മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ നടന്ന യോഗത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് എം.എ സബീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ കപ്രാട്ടില്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.എന്‍ നിസാമുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ്, മുസ്ലിം ലീഗ് തൊടുപുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരീം, വൈസ് പ്രസിഡന്റ് മാരായ എം.എ ഷുക്കൂര്‍, എ.എം സമദ്, എം.എസ് അബ്ബാസ്, ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് പി.കെ മൂസ, ജനല്‍ സെക്രട്ടറി എം. നജീബ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് നേതാക്കളായ ഷാജാസ് കാരകുന്നേല്‍, ഒ.ജെ അബു, അന്‍സാര്‍ കണിപറമ്പില്‍, പി.എന്‍ സിയാദ്, പി.എ നജീബ്, സക്കീര്‍ ഇളമാക്കന്‍, വി.എം ജലീല്‍, കെ.എ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!