ChuttuvattomThodupuzha

ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ ആഘോഷമാക്കി കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂള്‍

തൊടുപുഴ: കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഭൂഗുരുത്വത്തെ ഭേദിച്ച് പുറത്ത് കടന്ന ചന്ദ്രയാന്‍ 3യുടെ വിജയഘട്ടത്തിന്റെ ഭാഗമായി റോക്കറ്റ് ഉണ്ടാക്കിയും, ഐഎസ്ആര്‍ഒ യിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഇമെയില്‍ അയച്ചും ആഘോഷമാക്കി. റോക്കറ്റ് നിര്‍മ്മാണം, ചന്ദ്രയാന്‍ പതിപ്പ്, കൊളാഷ് നിര്‍മാണം തുടങ്ങിയ മത്സരങ്ങളും ഇതിനോടൊപ്പം സംഘടിപ്പിച്ചു. ഇന്ത്യയുടെ ചാന്ദ്രവേട്ട എന്ന വിഷയത്തില്‍ സയന്‍സ് ക്ലബ് കോര്‍ഡിനേറ്റര്‍ ജെമി ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. കുട്ടികള്‍ ശാസ്ത്രകൗതുകത്തോടെ നിരീക്ഷിക്കണമെന്ന് ഹെഡ്മിസ്ട്രസ് വില്‍സി ജോസഫ് കുട്ടി ആഹ്വാനം ചെയ്തു. സ്‌കൂളിലെ
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 12 അടി ഉയരമുളള റോക്കറ്റ് നിര്‍മ്മിച്ചു. അധ്യാപകരായ ടിങ്കിള്‍ സി.പി., ജെമി ജോസഫ്, ഷീന ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!