Thodupuzha

സംസ്ഥാന സർക്കാർ കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തി.

തൊടുപുഴ : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 10,673 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

 

ഓരോ ദിവസം കൂടുംതോറും സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം കാസർകോട് ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. നാല് കേസുകളായിരുന്നു ഈ ജില്ലകളിൽ. എട്ട് ജില്ലകളിലായിരുന്നു കോവിഡ് കേസുകൾ രണ്ടക്കം കടന്നിരുന്നത്.

 

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ഇടുക്കി ലൈവ്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ നിർദേശ പ്രകാരമായിരുന്നു​ സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ്. കണ്ടെയ്​ൻമെന്‍റ്​ സോണുകൾ, ആൾക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം എന്നിവയെല്ലാം ഒഴിവാക്കി.

Related Articles

Back to top button
error: Content is protected !!