ChuttuvattomThodupuzha

ജില്ലാ നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ യുവസംവാദം നടത്തി

തൊടുപുഴ : ജില്ലാ നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത്ക്ലബ്ബ് എന്നിവ ചേര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ യുവസംവാദം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിച്ചു.ഇന്ത്യയുടെ വികസനത്തിന് യുവത്വത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. അഭിപ്രായപ്പെട്ടു. യുവജന കായിക പദ്ധതികള്‍ക്ക് തുച്ഛമായ തുകമാത്രമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വക കൊള്ളിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കാന്‍ പോലും അവസരം കിട്ടാറില്ല. പദ്ധതി രൂപീകരണത്തിലെ അപാകതയാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു അബ്രാഹം അധ്യക്ഷത വഹിച്ചു.

നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന്‍ ആമുഖപ്രസംഗം നടത്തി. കോളേജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ബോണി ബോസ്, ജില്ലാ യൂത്ത് ക്ലബ്ബ് ട്രഷറര്‍ എ.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഹൈയ്സ് മുഹമ്മദ് (അല്‍-അസ്ഹര്‍ പോളിടെക്നിക്), മുഹമ്മദ് ഇസ്മായില്‍, റേച്ചല്‍ ജോര്‍ജ് (കോ-ഓപ്പറേറ്റീവ് ലോ കോളേജ്), ഗൗരി പാര്‍വ്വതി, ഗോകുല്‍സുനില്‍, നേഹ എന്‍. (ന്യൂമാന്‍ കോളേജ്) എന്നിവര്‍ സംവാദത്തില്‍ പങ്കാളികളായി. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എന്‍. രവീന്ദ്രന്‍, ന്യൂമാന്‍കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി. നോയല്‍റോസ് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴയിലെയും സമീപപ്രദേശത്തെയും വിദ്യാലയങ്ങളില്‍നിന്നുമായി 200 ഓളം വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ പങ്കാളികളായി.

 

Related Articles

Back to top button
error: Content is protected !!