ChuttuvattomThodupuzha
തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജില്‍ അപൂര്‍വ ശസ്ത്രക്രിയ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/al-azhar-medical-college-kerala.jpg?resize=700%2C470&ssl=1?v=1708500007)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : അല്‍ അസര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എട്ട് കിലോയോളം ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമര്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. കൂടാതെ തൈറോയ്ഡ്, രക്താതിസമ്മര്‍ദ്ദവും മുമ്പ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യല്‍ വലിയ വെല്ലുവിളി ആയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ടി.ജെ സിസിലി,ഡോ. ജിസി സെബാസ്റ്റ്യന്‍, ഡോ. ഗോകുല്‍ രാജ് , അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മഞ്ജിത്ത് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് 3 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)