ChuttuvattomThodupuzha

മധ്യവയസ്‌കനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍സിറ്റി കാഞ്ഞിരംകവല പാറവിളയില്‍ ജോസഫിനെ (56) യാണ് വീടിനു സമീപത്തെ  ചുറ്റുമതിലില്ലാത്ത കിണറ്റില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക രോഗത്തിനു ചികിത്സയിലുള്ള ജോസഫിനു രാത്രി പുറത്തിറങ്ങി നടക്കുന്ന ശീലമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. നടക്കുന്നതിനിടെ കിണറ്റില്‍ കാല്‍വഴുതി വീണതാകാമെന്നാണ് സൂചനയെന്ന് കാളിയാര്‍ എസ്എച്ച്ഒഎച്ച്എല്‍ ഹണി പറഞ്ഞു. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

Related Articles

Back to top button
error: Content is protected !!