മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ തിരുനാള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/st.thomas-forane-church-mylacombu.jpg?resize=224%2C225&ssl=1?v=1705556104)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൈലക്കൊമ്പ്: തീര്‍ഥാടന കേന്ദ്രമായ മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ 20 , 21 തീയതികളില്‍ ആഘോഷിക്കും. 20 ന് രാവിലെ 6.30 ന് തിരുനാള്‍ കുര്‍ബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വൈകിട്ട് 3.15 ന് അമ്പ് പ്രദക്ഷിണം. ശേഷം ലദീഞ്ഞ്, നാലിന് പ്രദക്ഷിണം – പാറ കപ്പേളയിലേയ്ക്ക്. 5ന് നൊവേന, ഫാ. തോമസ് മക്കോളിലിന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. സ്കറിയ കുന്നത്തിന്റെ സന്ദേശം. ശേഷം തിരി പ്രദക്ഷിണം പള്ളിയിലേയ്ക്ക്. 21 ന് രാവിലെ വിശുദ്ധ കുര്‍ബാനയും, അമ്പെഴുന്നള്ളിയ്ക്കലും, ലദീഞ്ഞും. വൈകിട്ട് 5.30 ന് ഫാ. ജെയിംസ് പറയ്ക്കനാലിന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. മഠത്തിലിന്റെ സന്ദേശം. പ്രദക്ഷിണവും സമാപന പ്രാര്‍ത്ഥനയ്ക്കും ശേഷം സെമിത്തേരിയില്‍ മരിച്ചവര്‍ക്കായി ഒപ്പീസും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി ഫാ. മാത്യൂസ് മാളിയേക്കല്‍, അസി. വികാരി ഫാ. ആന്‍ഡ്രൂസ് മൂലയില്‍ എന്നിവര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)