Idukki

മദ്യലഹരിയില്‍ ദേശീയപാതയിലൂടെ വാഹനമോടിച്ച പോലീസുകാരനെതിരെ അന്വേഷണം

കട്ടപ്പന : ഇടുക്കിയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച പോലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിണ്‍ഡുക്കല്‍ ദേശീയ പാതയിലൂടെ കുമളി സ്റ്റേഷനിലെ പോലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയില്‍ ഇരു ചക്രവാഹനം ഓടിച്ചത്. വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ സജിത്ത് പോലീസിന്റെ ഇരു ചക്രവാഹനം ഓടിച്ചത്. ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി. ഇയാള്‍ മദ്യലഹരിയിലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പോലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

 

Related Articles

Back to top button
error: Content is protected !!