Thodupuzha

അയ്യങ്കാളിയോടുള്ള അനാദരവ് – കേരള പുലയൻ മഹാസഭ പ്രതിഷേധിച്ചു

തൊടുപുഴ: നഗര തൊഴിലുറപ്പു പദ്ധതിക്ക് മഹാത്മ അയ്യങ്കാളിയുടെ പേര് നൽകിയതിലും, പട്ടികജാതി പട്ടികവർഗ്ഗ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചതിലും, പ്രതിഷേധിച്ചുകൊണ്ട് കേരള പുലയൻ മഹാസഭ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

സാമൂഹിക പരിഷ്കർത്താവ്

മഹാത്മ അയ്യങ്കാളിയെ അപമാനിക്കുന്ന വിധത്തിൽ മാലിന്യ ശുചീകരണ പദ്ധതിക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്ന് പേരിട്ടത് യാദൃശ്ചികം ആണെന്ന് കരുതാനാവില്ലെന്നും,

അദ്ദേഹത്തെ അപമാനിക്കുവാൻ ബോധപൂർവ്വം നടത്തുന്ന നീക്കമാണ് ഇത് എന്ന് കരുതേണ്ടി വരും.ബന്ധപ്പെട്ടവർ അതിൽ നിന്നും പിന്മാറണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി അനിൽകുമാർ പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ ഫണ്ടുകൾ കൾ വകമാറ്റി ചിലവഴിച്ചത് സംബന്ധിച്ച് സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കുറ്റക്കാർക്കെതിരെ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡണ്ട് മനോജ് കെ എസ് അധ്യക്ഷനായി.

പി എം ജോഷി, ഗോകുൽ ബിജു , ചന്ദ്രൻ കോലാനി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!