ChuttuvattomThodupuzha

ഭക്ഷണശാലകള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കെഎച്ച്എഫ്എ

തൊടുപുഴ : ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ സ്ഥാപനങ്ങള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച് കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിശോധനകള്‍ സംഘടന സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ചെറുകിട സംരംഭങ്ങളെ ഭീതിയിലാഴ്ത്തി തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന അനുവദിക്കുകയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ചില സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് മങ്ങാട്ടുകവലില്‍ പ്രവര്‍ത്തിച്ചുവരുന്ന കൈഫാന്‍ ഹോട്ടലിനെതിരെ നടക്കുന്ന ആസൂത്രിതമായ കുപ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംഘടന പ്രസിഡന്റ് എം.എന്‍ ബാബു, സെക്രട്ടറി അബ്ദുള്‍ സലീം എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!