National

രാജസ്ഥാനിലെ വിവാദ പരാമര്‍ശം ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 29ന് 11 ന് മുന്‍പ് മറുപടി നല്‍കണമെന്ന് നിര്‍ദേശം. ബിജെിപി അധ്യക്ഷന്‍ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് അനുസരിച്ച് താരപ്രചാരകരും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പരാമര്‍ശങ്ങളില്‍ പാര്‍ട്ടി അധ്യക്ഷനാണ് ഉത്തരവാദിത്തം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

തുടര്‍ന്നാണ് ബിജിപി അധ്യക്ഷനോട് വിശദീകരണം തേടിയിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തില്‍ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. രാജ്യത്ത് ദാരിദ്ര്യം വര്‍ധിച്ചുവരുന്നുവെന്ന പരാമര്‍ശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സംഭവത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടിയിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!