Velliyamattom

പ്ലാവില്‍ക്കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി മൂലമറ്റം അഗ്നിരക്ഷാ സേന

വെള്ളിയാമറ്റം : ചക്കയിടാനായി പ്ലാവില്‍ക്കയറി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി മൂലമറ്റം അഗ്നിരക്ഷാ സേന. വെള്ളിയാമറ്റം തുമ്പച്ചിതൈപ്ലാക്കല്‍ രാജീവന്‍ (39) ആണ് ഇന്ന് ഉച്ചയ്ക്ക് 12 ഓടെ പ്ലാവിനു മുകളില്‍ കുടുങ്ങിയത്. ചക്കയിടാനായി 40 അടി ഉയരമുള്ള പ്ലാവിന്റെ 30 അടിയോളം ഉയരത്തില്‍ കയറിയെത്തിയ രാജീവന്‍ ചക്കയിട്ട ശേഷം താഴേക്ക് ഇറങ്ങാനാവാതെ മരത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റം അഗ്നിരക്ഷാ സേനയെത്തിയാണ് രാജീവനെ മരത്തില്‍ നിന്നും താഴേയിറക്കിയത്. രാജീവന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂലമറ്റം സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ അസീസ് ടി കെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജ് , ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, ടി കെ ജയറാം, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍, എം എച്ച് നാസര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജു എം പി, ജോജോ പി ആര്‍, അരവിന്ദ് എസ് ആര്‍, സൂരജ് ചന്ദ്രന്‍ ഐ ജെ , ഹോംഗാര്‍ഡ് മാരായ പി കെ വിജയന്‍ , സണ്ണി ജോസഫ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button
error: Content is protected !!