Kudayathoor

ചേലപ്ലാക്കല്‍ റോഡിന്റെ ഉദ്ഘാടന ശിലാപലകം നീക്കം ചെയ്ത നിലയില്‍

കുടയത്തൂര്‍ : ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചേലപ്ലാക്കല്‍ റോഡിന്റെ ഉദ്ഘാടന ശിലാപലകം നീക്കം ചെയ്ത നിലയില്‍. കുടയത്തൂര്‍ പഞ്ചായത്തില്‍ കാഞ്ഞാര്‍ വെങ്കിട്ട റോഡില്‍ സ്ഥാപിച്ചിരുന്ന ഉദ്ഘാടന ശിലാപലകം നീക്കം ചെയ്ത് പകരം അതിനു മുകളിലായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

ഉദ്ഘാടന ശിലാപലകം നീക്കം ചെയ്ത നടപടിക്കെതിരെ ഇടുക്കി യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ പുരുഷോത്തമന്‍, കണ്‍വീനര്‍ ജോയ് കൊച്ചു കരോട്ട് എന്നിവര്‍ പ്രതികരിച്ചു. ഉദ്ഘാടനശിലാപലകം നീക്കം ചെയ്ത് പകരം ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച നടപടി ജനാധിപത്യ മര്യാദയ്ക്ക് എതിരാണെന്നും പരാജയഭീതിയിലായ ഇടതുമുന്നണിക്കാര്‍ ഭരണ സ്വാധീനത്തില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. ശിലാപലകം തകര്‍ത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ശിലാപലകം തകര്‍ത്തതിലൂടെ യുഡിഎഫിനെയും ഡീന്‍ കുര്യാക്കോസിനെയും തളര്‍ത്താം എന്ന വ്യാമോഹം ഉണ്ടെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!